ഒറ്റക്കാണെന്ന തോന്നലൊക്കെയും
ഒരു കൊലുസിട്ടപ്പോൾ
തീർന്നു പോയി
ഓരോ അനക്കത്തിലും
കിലുക്കം കൂട്ടായപ്പോൾ
ഒറ്റപ്പെടൽ അലിഞ്ഞു തീർന്നു പോയി
ഇടനേരത്തെ വെളിപാടുകൾ
ഒറ്റക്കാണെന്ന തോന്നലൊക്കെയും
ഒരു കൊലുസിട്ടപ്പോൾ
തീർന്നു പോയി
ഓരോ അനക്കത്തിലും
കിലുക്കം കൂട്ടായപ്പോൾ
ഒറ്റപ്പെടൽ അലിഞ്ഞു തീർന്നു പോയി
Lyrics turned to just tunes
Words turned to just sounds
Meaning is not lost
It's deepening
Moving to silence
എന്നിലേക്ക് വന്ന ഉത്തരങ്ങൾ
എന്നെ നയിച്ച ധൈര്യം
എന്നെ പൊതിഞ്ഞ കരുതൽ
എന്നുള്ളിലെ പ്രാണൻ
എൻ്റേതെന്നു തോന്നുന്ന ശരീരം
എല്ലാം നീയാണെന്നറിയുമ്പോൾ
അതിർത്തികൾ മാഞ്ഞ്
നേര് തെളിയുന്നു
ഞാനും നീയും ഇല്ലാതാകുന്നു
ഒന്നുമില്ലാതാകുന്നു
ഓരോ ചോദ്യത്തിനും
ഓരോ വേദനക്കും
ഓരോ പരാതിക്കും
ഓരോ നിശബ്ദതയ്ക്കും
മറുപടി കരുതി വയ്ക്കുന്ന ഇടം
മറുപടി വേണ്ടാത്തപ്പോൾ
ഒച്ചയില്ലാത്ത കരുതൽ ആകുന്ന ഇടം
എപ്പോളും ഉണ്ടാവുന്ന ഒരിടം
Why do I have light
To pass it on
Why do I have smile
To smile at
Why do I have love
To spread away
Why do I have role
To be there
Why do I have questions
To answer
It's all simple if you don't look further
I am not looking
നിൻ്റെ കൈവലയത്തിനുള്ളിൽ
നിൻ്റെ ഉമ്മകൾക്ക് നടുവിൽ
നിൻ്റെ കൈപ്പിടിയിലെ കരുതലിനുള്ളിൽ
കുഞ്ഞു സമ്മാനപ്പൊതികളിൽ
നീ പ്രണയത്തെ അടയാളപ്പെടുത്തവേ
ഇല്ലാതെ പോയ എൻ്റെ ബാല്യത്തിൽ ഞാൻ മടങ്ങിയെത്തി
പേടിയില്ലാതെ വളരാൻ തുടങ്ങി
ഇണയായി തുടങ്ങി
കൂട്ടായി വളർന്ന്
നീ എൻ്റെ വീടായി മാറി.
പറയണമെന്നും
കേൾക്കണമെന്നുമുള്ള നിൻ്റെ വാശി
കേൾവിയും പറച്ചിലും എൻ്റെ മതിലുകൾ തകർക്കുമെന്ന പേടി
എന്നിട്ടും സംഭവിച്ച പറച്ചിലുകൾ കേൾവികൾ
നിന്നെയും നിനക്കും അറിയാമെന്ന വിശ്വാസം
ഒരുപതിറ്റാണ്ടിൻ്റെയിപ്പുറത്തും
ഇതിനെയാണ് ഞാൻ
പ്രണയമെന്നടയാളപ്പെടുത്തുന്നത് .