Saturday, 2 March 2013

കട്ടു റു മ്പിന്    കാതു കുത്തി
ഞങ്ങ ണം  പുല്ലിനു വേലി കെട്ടി
ഉരിയരി വെക്കാന്‍  വെ റ കിന്  പോയപ്പോ
വെ റ കുമ്മേ തട്ടി ധടു പിടു ധടു പിടു ധടു പിടു

Thursday, 28 February 2013

ചെറിയ ഒരിടവേളക്കു ശേഷം ഞാനിന്നു വീണ്ടും മരണത്തെ കുറിച്ച് ചിന്തിച്ചു .
മഴക്കാലമെന്നും മഴയില്ലാത്ത കാലമെന്നുമുള്ള തരംതിരിവു കള്‍ തെറ്റിച്ച്  ഇടയ്ക്കും മുറക്കും പെയ്തൊഴിയുന്ന മഴയ്ക്ക് എന്നോടെന്തോ പറയാനുണ്ടായിരുന്നു .

പെയ്തു തീരുവോളം മാത്രം നീളുന്ന ഒരു സാമീപ്യം, ഇനിയെന്ന് കാണുമെന്ന വാഗ്ദാനങ്ങളില്ലാത്ത വിടവാങ്ങല്‍ ... ....
എത്ര നാളെക്കെന്നു നിശ്ചയമില്ലാത്ത കാത്തിരിപ്പ്‌ ...
പ്രണയത്തിന്‍റെ ആദ്യ നാളുകളില്‍ ഇതിനൊക്കെ അര്‍ത്ഥമുണ്ട് .
എന്നെ നിന്‍റെ തും നിന്നെ എന്‍റെ തും ആക്കാനാവുമൊ എന്ന അന്വേഷണങ്ങളാണ് അതെല്ലാം ..

പ്രണയത്തിന്‍റെ പൂര്‍ണത ഒരു തപസ്സിന്‍റെ അവസാനമാണ് . ആഗ്രഹിച്ച വരം നേടുന്ന ധന്യമായ നിമിഷം.
അതിനൊരു നീണ്ട ഉപാസനയുടെ വിശുദ്ധിയും എണ്ണമറ്റ ത്യാഗങ്ങളുടെ മൂല്യവുമുണ്ട് .. അത്തരം ഒരു ഒന്നാകലിനുള്ള കാത്തിരിപ്പ്‌ അവസാനിക്കാറായി എന്നൊരു മുന്നറിയിപ്പാണ് മഴ തരുന്നത്
ഞരമ്പുകളിലെ രക്തമെല്ലാം ഒഴുക്കി കളഞ്ഞു അവിടെയൊക്കെ മഴയെ ഉള്‍കൊള്ളാനുള്ള നേരമായിക്കഴിഞ്ഞു