മനുഷ്യജന്മം ഏറെ
ശ്രേഷ്ഠമായതാണെന്ന് ഒരുപാട് കേട്ടിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണാവോ? ഞാന്‍
നോക്കിയിട്ട് ഒന്നും കാണുന്നില്ല. ചെലപ്പോ എന്റെ നോട്ടത്തിന്‍റെ
കുഴപ്പമായിരിക്കും. ഇപ്പൊ എന്‍റെ കണ്ണില്‍ ഏറ്റവും നല്ലത് ഉറുമ്പുകളും കൊതുകുകളും പിന്നെ
പല്ലികളുമാണ്. ഈ പുനര്‍ജ്ജന്മം എന്നൊക്കെ പറയുന്നത് നേരാണേല്‍ അടുത്ത ജന്മത്തില്‍
ഇതില്‍ ഏതെങ്കിലും ഒന്നായി ജനിക്കണം .എന്നിട്ട് പിന്നേം മനുഷ്യനായി ജനിക്കണം. നിങ്ങളെല്ലാവരോടും
ശെരിക്കുള്ള സംഗതി എന്താണെന്ന് പറഞ്ഞു തരാന്‍ . ഇതൊക്കെ ഇപ്പൊ ഇവിടെ പറയുന്നതെന്തിനാണെന്നറിയോ?.....
എല്ലാരും അവരവരുടെ നല്ല
സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെപ്പറ്റിയും ഒക്കെ പറയാറില്ലേ.. അതുപോലെതന്നെ ...
എന്‍റെ എക്കാലത്തെയും മികച്ച കൂട്ടുകാരാണ് എന്‍റെ മുറിയിലെ കറുത്ത പല്ലിയും പവര്‍കട്ട്
സമയത്ത് എനിക്ക് പാട്ട് പാടി തരുന്ന കൊതുകുകളും ചവിട്ടുപടിക്ക് മുന്നിലെ ആ വലിയ
ഉറുമ്പുകൂട്ടിലെ എണ്ണമറ്റ ഉറുമ്പുകളും