Sunday, 29 June 2025

നേര്

 എന്നിലേക്ക് വന്ന ഉത്തരങ്ങൾ

എന്നെ നയിച്ച ധൈര്യം 

എന്നെ പൊതിഞ്ഞ കരുതൽ

എന്നുള്ളിലെ പ്രാണൻ

എൻ്റേതെന്നു തോന്നുന്ന ശരീരം

എല്ലാം നീയാണെന്നറിയുമ്പോൾ

അതിർത്തികൾ മാഞ്ഞ്

നേര് തെളിയുന്നു

ഞാനും നീയും ഇല്ലാതാകുന്നു

ഒന്നുമില്ലാതാകുന്നു