Wednesday, 30 March 2016

 നാൽക്കവലയിൽ ഇനിയെവിടേക്ക് എന്നോർത്തു നിന്നപ്പോൾ
നീയെനിക്കു ദിശ കാട്ടിത്തരാനായി ആളെ അയച്ചു
യാത്രയിൽ വെളിച്ചവും വെള്ളവും അപ്പവും തന്നു
നിൻറെ സ്നേഹത്താൽ ഈ ചരൽ പാതയിൽ പൂക്കൾ വിതറിയിരിക്കുന്നു
ഇത്രമേൽ എനിക്ക് നീ വച്ച് നീട്ടിയതെല്ലാം എനിക്കു വേണം
 എല്ലാവർക്കും വേണം
നിന്നിൽ നിന്ന് പകർന്ന വെളിച്ചവും പേറി പുതിയ ദേശങ്ങളിലേക്ക്  എനിക്ക് പറക്കണം ...
എല്ലായിടവും പ്രകാശം നിറയട്ടെ
എല്ലായിടവും പുഞ്ചിരി പരക്കട്ടെ