Wednesday, 20 February 2013

ഒരു ചെറിയ വേനല്‍... അതെത്ര വേഗം കടന്നു പോയി
വീണ്ടും മഴയുടെ തണുത്ത കൈകള്‍ ..
എന്നെ പിരിഞ്ഞിരിക്കാന്‍ മഴക്കാവുന്നില്ലെന്ന പോലെ ...
ഒരു അവധിക്കു ശേഷം തിരികെ പൂഞ്ഞാറില്‍ എത്തിയപ്പോള്‍ എനിക്ക് നോക്കി നില്‍ക്കാന്‍ ശിശിരവും വേനലും മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ എന്‍റെ മനസ്സ് പിടച്ചത് മഴയറിഞ്ഞു  കാണും
എവിടെ നിന്നോ ധൃതി പിടിച്ച മഴ ഓടിയെത്തി . പതിവുപോലെ ആളൊഴിഞ്ഞ വളവില്‍ എന്നെ ഒറ്റയ്ക്ക് കിട്ടുന്നത് കാത്തിരിക്കാന്‍ മാത്രം ക്ഷമയില്ലായിരുന്നു മഴക്ക് . ബസ്സിന്‍റെ തുറന്നിട്ട ജാലകപ്പാളിയിലൂടെ മഴ എന്നെ കടന്നുപിടിച്ചു .വാരിപ്പുണ ര്‍ന്നു. ഉമ്മകള്‍ കൊണ്ട് മൂടി .
ആ ആശ്ലെഷത്തി ന്‍റെ , ആര്‍ത്തി പൂണ്ട പുണരലി ന്‍റെ ആലസ്യത്തില്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു
മഴ എന്‍റെതായിക്കഴിഞ്ഞു ...
എന്‍റെ മാത്രം...