നിൻ്റെ കൈവലയത്തിനുള്ളിൽ
നിൻ്റെ ഉമ്മകൾക്ക് നടുവിൽ
നിൻ്റെ കൈപ്പിടിയിലെ കരുതലിനുള്ളിൽ
കുഞ്ഞു സമ്മാനപ്പൊതികളിൽ
നീ പ്രണയത്തെ അടയാളപ്പെടുത്തവേ
ഇല്ലാതെ പോയ എൻ്റെ ബാല്യത്തിൽ ഞാൻ മടങ്ങിയെത്തി
പേടിയില്ലാതെ വളരാൻ തുടങ്ങി
ഇണയായി തുടങ്ങി
കൂട്ടായി വളർന്ന്
നീ എൻ്റെ വീടായി മാറി.