Friday, 17 May 2013


മഴക്ക് എപ്പോ വേണെങ്കിലും മറഞ്ഞിരിക്കാം.
കാത്തിരിക്കാനല്ലേ എനിക്ക് കഴിയൂ.. പെയ്യണമെന്നു മഴ തന്നെ വിചാരിക്കണം ....ഓരോ കാറ്റും മഴയുടെ വരവാണോ എന്ന് കാതോര്‍ത്തു കൊണ്ട് ജനാലകള്‍ ഒന്നും അടച്ചിടാതെ കാത്തിരിക്കാന്‍ തുടങ്ങീട്ട് നാളുകളായി.. ഇപ്പോളും സമയമായില്ല പോലും.
ഇതെല്ലാം ഞാന്‍ കണക്കു വക്കുന്നുണ്ട് ..
കാത്തിരുന്ന ഓരോ നിമിഷത്തെയും പ്രണയം നീ എനിക്കൊരുമിച്ച് നല്‍കേണ്ടി വരും. പെയ്യാതെ മടിഞ്ഞു നിന്ന ഈ വേനലിന് പകരമായി എന്‍റെ കരള്‍ തണുക്കും വരെ പെയ്യാന്‍ തയ്യാറായിക്കോളൂ ..

No comments:

Post a Comment