Monday, 29 December 2014

എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു...
പെയ്തു തീർന്ന മഴ ബാക്കിയാക്കുന്ന ശബ്ദങ്ങൾക്ക് കാതോർത്ത് കിടക്കുന്ന അവസ്ഥ...
ഒന്ന് കൈ നീട്ടിയാൽ തൊടാവുന്ന അകലത്തിൽ നീ ഉണ്ടെന്ന അറിവ്..
കുടക്കു കീഴിൽ തനിച്ചായി പോകുന്ന മഴക്കാലങ്ങളെ  വിട..
ഇനി  നനയാനുള്ള മഴ  മാത്രമാണ് ബാക്കി.
ശാന്തമായ മനസ്സോടെ സ്നേഹിക്കുന്നത് തുടരാം
നിറയെ കുപ്പിവളകൾ ഇട്ട് എന്റെ കൈകൾ ഞാൻ ഒരുക്കി വക്കുന്നു..
നീ വന്നെന്റെ കരം ഗ്രഹിച്ച് മഴയിലേക്ക് കൂട്ടിക്കൊണ്ടു പോകുക..

No comments:

Post a Comment