Friday, 18 September 2015

ആദ്യം മണ്ണിൽ  ഒരു നനവ്‌ മാത്രമായിരുന്നു.
പിന്നെ അതൊരു ചെറിയ ഒഴുക്കായി..
ഞാൻ അതിൻറെ  ഗതിക്ക് മുൻപേ നടന്നു
ഇപ്പോളാണ് തിരിഞ്ഞു നോക്കിയത്
അതാ ഒരു പുഴ...

Tuesday, 8 September 2015

ഓർത്തോർത്തിരിക്കെ അതെല്ലാം മറന്നു പോകുന്നു...
പിന്നെ നിറങ്ങളുടെ ഘോഷയാത്രയാണ്
ഒടുവിൽ ഒന്നുമില്ലാതാകും
അപ്പോളാണ് ശരിക്കുള്ള സന്തോഷം...
സത്യം

Sunday, 9 August 2015



നോട്ടുപുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ നിന്നും കണ്ടു കിട്ടുന്ന നുറുങ്ങു കടലാസുകളില്‍ മറന്നു പോയ ചിലതിനെയൊക്കെ കണ്ടെടുക്കുമ്പോള്‍ തറവാട്ടില്‍ തിരികെയെത്തുന്ന പോലെ ഒരു സന്തോഷം...
എനിക്കിനിയും ഏറെ കഥകള്‍ അറിയാമെന്നും അവയൊക്കെ പറഞ്ഞു കേള്‍ക്കാന്‍ ആരൊക്കെയോ ഉണ്ടെന്നും അവ എന്നെ ഓര്‍മിപ്പിക്കുന്നു..
മുത്തശ്ശിയായ ശേഷം കഥ പറഞ്ഞാല്‍ മതിയെന്ന വാശിയേ ചെറുതാക്കുകയാണ് യൗവനത്തില്‍ തന്നെ വെളുക്കെ ചിരിക്കുന്ന മുടികള്‍
ഞാനും സമ്മതിക്കുന്നു.. കഥകളേ വരൂ നമുക്കിനി ഒളിച്ചു കളിക്കേണ്ട..

Tuesday, 14 April 2015


നിന്‍റെ പ്രണയത്താൽ ഞാൻ സ്വതന്ത്രയാക്കപ്പെട്ടിരിക്കുന്നു

Wednesday, 25 February 2015

മനസ്സ് അത്രക്ക് തെളിയുമ്പോൾ വികാരങ്ങളെ അടക്കി പിടിക്കെണ്ടതായി വരില്ല. വികാരങ്ങളിലേക്കും ആ വെളിച്ചം പടരുന്നു..
ഇതിപ്പോ ശെരിക്കും ജീവിതം മുന്തിരിച്ചാറു പോലെ മധുരിക്കുന്നു..

Thursday, 19 February 2015

ഇട നേരത്തെ ചില വെളിപാടുകൾ മൂലം ചെയ്യുന്ന കുറെ കാര്യങ്ങളുണ്ട്.
ഒരു വിശദീകരണവും ഇല്ലാത്ത ചിലത്.. ആര്ക്കും ഉപകാരമോ ഉപദ്രവമോ ഉണ്ടാക്കാത്ത ആ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ തരുന്നത് ഒരുപാട് വലിയ സന്തോഷങ്ങളാണ്.

ഭ്രാന്തൻ ചിന്തകളിലത്രേ
സന്തോഷത്തിന്റെ ഒറ്റമൂലി
കുറിച്ച് വച്ചിരിക്കുന്നു