നോട്ടുപുസ്തകത്തിന്റെ
താളുകള്‍ക്കിടയില്‍ നിന്നും കണ്ടു കിട്ടുന്ന നുറുങ്ങു കടലാസുകളില്‍ മറന്നു പോയ
ചിലതിനെയൊക്കെ കണ്ടെടുക്കുമ്പോള്‍ തറവാട്ടില്‍ തിരികെയെത്തുന്ന പോലെ ഒരു
സന്തോഷം...
എനിക്കിനിയും ഏറെ കഥകള്‍ അറിയാമെന്നും
അവയൊക്കെ പറഞ്ഞു കേള്‍ക്കാന്‍ ആരൊക്കെയോ ഉണ്ടെന്നും അവ എന്നെ ഓര്‍മിപ്പിക്കുന്നു..
മുത്തശ്ശിയായ ശേഷം കഥ പറഞ്ഞാല്‍
മതിയെന്ന വാശിയേ ചെറുതാക്കുകയാണ് യൗവനത്തില്‍ തന്നെ വെളുക്കെ ചിരിക്കുന്ന മുടികള്‍
ഞാനും സമ്മതിക്കുന്നു..
കഥകളേ വരൂ നമുക്കിനി ഒളിച്ചു കളിക്കേണ്ട..
No comments:
Post a Comment