Tuesday, 8 April 2014

മഴപ്പാട്ട്

വേനലിന്‍റെ ജ്വാലയായ് അഹങ്കരിച്ചു നിന്ന
കൊന്നപ്പൂക്കൾ മുഴുവൻ
കുതിർന്നു ദാ മണ്ണിലുണ്ട്
ശേഷിച്ച പൂക്കുലയിലൊക്കെ
വൈരക്കല്ലു പോലെ മഴമുത്തുകൾ
വിഷുവിലൊക്കെ നനവ് കോരിയിടാൻ
ഇനിയും വരാമെന്ന വാക്ക് തന്ന്
വേനൽ മഴ വന്നിട്ട് പോയി

കാണാപ്പുറം

ആളിക്കത്തുന്ന പ്രണയം
വിരഹത്തെ വച്ച് പൊറുപ്പിക്കില്ല
മഴക്കെന്നെയും  എനിക്ക് മഴയെയും
കാണാതെ വയ്യ

No comments:

Post a Comment